ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരളവിഭാഗം യുവജനോത്സവം 23 മുതൽ

മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിൻ്റെ ഈ വർഷത്തെ യുവജനോത്സവ മത്സരങ്ങൾക്ക് വെള്ളിയാഴ്ച്ച തുടക്കമാവും. മത്രയിലെ സബലത്ത് ഹാളിലും ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിലുമായി 23, 24, 30, 31 തീയതികളിലായാണ് കലാമത്സരങ്ങൾ സംഘടിപ്പിക്കുക.

ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം, കുച്ചിപ്പുടി, ഒപ്പന, തിരുവാതിരക്കളി, നാടോടി നൃത്തം, സംഘ നൃത്തം, സിനിമാഗാനാലാപനം, കവിതാലാപനം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, സംഘഗാനം, കഥാപ്രസംഗം, മോണോ ആക്ട്, കീ ബോർഡ്, പ്രച്ഛന്ന വേഷം, ക്ലാസ്സിക്കൽ മ്യൂസിക് , ക്ലാസിക്കൽ ഗ്രൂപ്പ് ഡാൻസ്, നിശ്ചലദൃശ്യം എന്നീ വിഭാഗങ്ങളിലായാണ് കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നത്. കൂടാതെ മലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗ മത്സരങ്ങളും നടക്കും.

കേരളവിഭാഗത്തിന്റെ രൂപീകരണം മുതൽ എല്ലാ വർഷവും സംഘടിപ്പിച്ചു വന്നിരുന്ന യുവജനോത്സവത്തിൽ മുൻ വർഷങ്ങളിലേത് പോലെ ഈ വർഷവും മികച്ച പ്രതികരണമാണ് പൊതുസമൂഹത്തിൽ നിന്നും പ്രത്യേകിച്ച് കുട്ടികളിൽ നിന്നും ലഭിച്ചിട്ടുള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു. 1000 ലേറെ പേരാണ് വിവിധയിനങ്ങളിൽ പങ്കെടുക്കുന്നത്.

Tags:    
News Summary - ISC Oman Kerala Wing youth festival begins October 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.