വേൾഡ് മലയാളി ഫെഡറേഷൻ സുഹാർ കൗൺസിൽ സംഘടിപ്പിച്ച ബിസിനസ് ഫോറം
സുഹാർ: സുഹാറിലെ വിവിധ മേഖലകളിൽ നിന്നുള്ള ഇരുപതിൽപരം മലയാളി നിക്ഷേപകരെയും ബിസിനസുകാരേയും ഉൾപ്പെടുത്തി വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ് ) സുഹാർ കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിച്ചു. സോഹാർ മലബാർ പരീസ് റസ്റ്റാറന്റ് ഹാളിൽ നടന്ന പരിപാടിയിൽ സുഹാർ കൗൺസിൽ പ്രസിഡന്റ് വിനോദ് നായർ അധ്യക്ഷതവഹിച്ചു. നാഷനൽ കൗൺസിൽ ബിസിനസ് കോഓർഡിനേറ്റർ എം.കെ. രാജൻ ഡബ്ല്യു.എം.എഫ് ബിസിനസ് ഗ്ലോബൽ ഫോറം ആഗോളതലത്തിൽ മലയാളി സംരംഭകരെ എങ്ങനെ കൈകോർത്തു ബിസിനസ് സാധ്യതകൾ വർധിപ്പിക്കാൻ പ്രാപ്തരാക്കുന്നു എന്ന വിഷയം അവതരിപ്പിച്ചു.
തുടർന്ന് ‘ഒമാനിലെ ബിസിനസ് സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന പാനൽ ചർച്ചക്ക് സൺഫാരി ഗ്രൂപ് ഡിവിഷൻ ഹെഡ് ശ്രീധരൻ പെരുമാൾ നേതൃത്വം നൽകി. നാഷനൽ കൗൺസിൽ വൈസ് പ്രസിഡന്റ് മനോജ് കുമാർ, എജുക്കേഷനൽ ആൻഡ് ട്രെയിനിങ് കോഓഡിനേറ്റർ ഡോ. ഗിരീഷ് നാവത്ത്, സുഹാർ കൗൺസിൽ ബിസിനസ് കോഓഡിനേറ്റർ രതീഷ് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സെക്രട്ടറി സജീഷ് കുമാർ നന്ദി പറഞ്ഞു. അടുത്ത ബിസിനസ് ഫോറം മീറ്റ് ഒമാനിലെ തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായ് നിയമ വിദഗ്ധരുടെ പങ്കാളിത്തവും, പുതിയ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള വിശദമായ ശില്പശാലയും ചേർന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.