ലോക പരിസ്ഥിതി ദിനാചരണം: ഒരു തൈ നടാം എന്ന സന്ദേശവുമായി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ

മസ്കത്ത്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് “ഈ വലിയ ലോകത്തിന്റെ ജീവശ്വാസത്തിനായി നമുക്ക് ഓരോരുത്തർക്കും ഒരു കുഞ്ഞു തൈ നടാം” എന്ന സന്ദേശമുയർത്തി വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ മസ്കത്ത് സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടി ശ്രദ്ധേയമായി.

വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ വൈസ് ചെയർമാൻ ഉല്ലാസ് ചെറിയാൻ, മിഡലിസ്റ്റ് റീജണൽ ട്രഷറർ സുനിൽ കുമാർ, മസ്കറ്റ് സ്റ്റേറ്റ് പ്രസിഡൻറ് പ്രവീൺ മാധവൻ, എൻവ്യയോർമെന്റ് കോഡിനേറ്റർ കൃഷ്ണ വേണി, മസ്കറ്റ് ജോയിൻ സെക്രട്ടറി രൂപ കുറുപ്പ് എന്നിവർ സന്നിദ്ധരായിരുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും ഭാവി തലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. മരങ്ങൾ നട്ട് പരിപാലിക്കുന്നതിലൂടെ മാത്രമേ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് യഥാർത്ഥ അർഥം കൈവരിക്കാനാകൂവെന്നും ഓരോ വ്യക്തിയും കുറഞ്ഞത് ഒരു തൈയെങ്കിലും നട്ട് വളർത്താൻ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പരിപാടിയിൽ സംഘടനാ ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു. പരിസ്ഥിതി സംരക്ഷണ സന്ദേശം സമൂഹത്തിലേക്ക് വ്യാപകമായി എത്തിക്കുന്നതിനും ഹരിതഭാവിക്കായി കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും പരിപാടി പ്രചോദനമായി.

Tags:    
News Summary - World Malayali Federation Oman celebrates World Environment Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.