ലോക ഭക്ഷ്യസുരക്ഷ ദിനം ആചരിച്ചു

മസ്​കത്ത്​: ലോക ഭക്ഷ്യസുരക്ഷ ദിനം ഒമാനിൽ ആചരിച്ചു. ഭക്ഷണത്തി​െൻറ ലഭ്യത സംബന്ധിച്ച സാഹചര്യങ്ങളെ വിലയിരുത്തുകയും പ്രശ്​നങ്ങളെ സംബന്ധിച്ച്​ മുന്നറിയിപ്പ്​ നൽകുകയും ചെയ്യുന്ന ദിനമെന്ന നിലയിലാണ്​ എല്ലാ വർഷവും ജൂൺ ഏഴ്​ ഭക്ഷ്യദിനമായി ആചരിക്കുന്നത്​.

'ആരോഗ്യകരമായ നാളേക്ക്​ സുരക്ഷിതമായ ഭക്ഷണം' എന്ന മുദ്രാവാക്യമാണ്​ ഇത്തവണത്തെ കാമ്പയിൻ സന്ദേശം. മനുഷ്യനും പ്രപഞ്ചത്തിനും സാമ്പത്തിക മേഖലക്കും ദീർഘകാല ഉപകാരങ്ങൾ ലഭിക്കുന്നതിന്​ സുരക്ഷിതമായ ഭക്ഷണത്തിൻെറ ഉൽപാദനവും ഉപഭോഗവും പ്രോത്സാഹിപ്പിക്കലാണ്​ കാമ്പയിനിൻെറ ഉദ്ദേശ്യം.

പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും ഉറപ്പുവരുത്താൻ​​ ഭക്ഷണത്തി​െൻറ ഗുണനിലവാരം ഉറപ്പാക്കുന്നതിന് രാജ്യം വലിയ പരിഗണന നൽകുന്നുണ്ടെന്ന്​ ​ ഭക്ഷ്യസുരക്ഷ-ഗുണനിലവാര വകുപ്പ്​ ഡയറക്​ടർ ജനറൽ എൻജി. ഹൈതം ബിൻ ഖൽഫാൻ അൽ അഖ്​ദമി ഭക്ഷ്യദിന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - World Food Security Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.