ഒമാൻ ഫുട്ബാൾ താരങ്ങൾ പരിശീലനത്തിൽ
മസ്കത്ത്: ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തിന് ഒമാൻ ചൊവ്വാഴ്ച ഇറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന കളിയിൽ നൈജീരിയയാണ് എതിരാളി.
രാത്രി എട്ടു മണിക്കാണ് കളി. മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം ദിവസങ്ങൾക്ക് മുമ്പുതന്നെ കോച്ച് റഷീദ് ജാബിറിന്റെ നേതൃത്വത്തിൽ റെഡ് വാരിയേഴ്സ് ആരംഭിച്ചിരുന്നു. ഇന്ന് മികച്ച കളി പുറത്തെടുത്ത് ആത്മ വിശ്വാസം വർധിപ്പിക്കാനാണ് ഒമാൻ ശ്രമിക്കുക. മുഴുവൻ താരങ്ങൾക്കും അവസരം നൽകാൻ സാധ്യതയുണ്ട്.
ഇതിൽ മികച്ച പ്രകടനം നടത്തുന്നവരെ ലോകകപ്പ് യോഗ്യത മത്സരത്തിന് ഉൾപ്പെടുത്തും. തന്റെ സാങ്കേതിക, മെഡിക്കൽ ടീമുകൾക്കൊപ്പം പ്രവർത്തിച്ചാണ് കോച്ച് പരിശീലനം നൽകിവരുന്നത്. കഴിഞ്ഞ പരിശീലന സെഷനുകളിൽ ഗോളി ഇബ്രാഹിം അൽ മുഖൈനിക്ക് പരിക്കേറ്റിരുന്നു. മെഡിക്കൽ പരിശോധനയുടെ അസിസ്ഥാനത്തിലായിരിക്കും ഇദ്ദേഹത്തെ മത്സരത്തിന് പരിഗണിക്കുക. മേയ് 28ന് റെഡ് വാരിയേഴ്സ് ലെബനാനുമായി മറ്റൊരു സൗഹൃദ മത്സരവും കളിക്കും. നൈജീരിയൻ ടീം മസ്കത്തിൽ എത്തി കഴിഞ്ഞ ദിവസം പരിശീനത്തിലേർപ്പെട്ടു.
ജൂൺ അഞ്ചിന് ജോർഡനെതിരെയും പത്തിന് ഫലസ്തീനെതിരെയുമാണ് ഒമാന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ. രണ്ടു കളിയും മികച്ച വിജയങ്ങൾ നേടാനായാൻ ലോകകപ്പ് സാധ്യതകൾ മുന്നോട്ടകൊണ്ടുപേകാൻ ഒമാന് സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.