വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ നടന്ന
രക്ത, പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ രക്ത, പ്ലേറ്റ് ലെറ്റ് ദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 63 പേർ രക്തവും 12 പേർ പ്ലേറ്റ് ലെറ്റും ദാനം ചെയ്തു.
രക്തദാതാക്കളുടെ കുറവ് അനുഭപ്പെടുന്നുണ്ടെന്നും രക്തദാനത്തിന് താൽപര്യമുള്ളവർ മടികൂടാതെ മുന്നോട്ടു വരണമെന്നും സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതർ അറിയിച്ചു.എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ച വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ക്യാമ്പ് നടത്തിവരുന്നുണ്ട്.
ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 93684445, 97312871 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിന് കോഓഡിനേറ്റർമാരായ വിനോദ് വാസുദേവ്, യതീഷ്, മനോഹർ, അഫ്രീദ്, റിയാസ്, റഷീദ്, നിഷ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.