അൽആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഇറാൻ പ്രസിഡന്‍റ്​ ഡോ. ഇബ്രാഹിം റഈസി നടത്തിയ കൂടിക്കാഴ്ച

മസ്കത്ത്: ഔദ്യോഗിക സന്ദർശനത്തിനായെത്തിയ ഇറാൻ പ്രസിഡന്‍റ് ഡോ. ഇബ്രാഹിം റഈസിക്ക് ഒമാനിൽ ഊഷ്മള വരവേൽപ്പ്. അൽആലം പാലസിൽ സുൽത്താൻ ഹൈതം ബിൻ താരിഖുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണത്തിന്റെ വശങ്ങളും സൗഹൃദ ബന്ധത്തെയും മറ്റും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ഇരു നേതാക്കളും ചർച്ച ചെയ്തു.

വിവിധ സഹകരണ കരാറുകളില്‍ ഒപ്പുവെക്കുകയും കൂടുതല്‍ മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുള്ളതെന്ന് ഒമാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എണ്ണ-പ്രകൃതി വാതകം, ഗതാഗതം, ഉന്നത വിദ്യാഭ്യാസം-ഗവേഷണം, കൃഷി-കന്നുകാലി-മത്സ്യബന്ധനം, സസ്യ സംരക്ഷണം, നയതന്ത്ര പഠനം-പരിശീലനം, റേഡിയോ-ടെലിവിഷന്‍, തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണിയിലെത്തി.

വ്യാപാരം, നിക്ഷേപം, സേവന മേഖലയുമായി ബന്ധപ്പെട്ടും തൊഴില്‍ മേഖലകളിലും സാങ്കേതിക സഹകരണത്തിനും പരിസ്ഥിതി, കായിക മേഖലകളിലെ സഹകരണത്തിനും കരാറുകളില്‍ ഒപ്പുവെച്ചു. കൂടുതല്‍ സഹകരണ കരാറുകളില്‍ തുടര്‍ന്നും ഒപ്പുവെക്കുമെന്നും വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി പറഞ്ഞു.തിങ്കളാഴ്ച രാവിലെ റോയൽ എയർപോർട്ടിൽ എത്തിയ റഈസിയെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് എത്തിയായിരുന്നു സ്വീകരിച്ചത്.

അല്‍ ആലം കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ മന്ത്രിസഭാ കൗണ്‍സില്‍ ഉപപ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മഹ്മൂദ് അല്‍ സഈദ്, അന്താരാഷ്ട്ര ബന്ധങ്ങളുടെയും സഹകരണ കാര്യങ്ങളുടെയും ഉപപ്രധാന മന്ത്രിയും സുല്‍ത്താന്റെ പേഴ്‌സനല്‍ പ്രതിനിധിയുമായ സയ്യിദ് അസദ് ബിന്‍ താരിക് അല്‍ സഈദ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ ഗവര്‍ണേഴ്‌സ് ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് തൈമൂര്‍ ബിന്‍ അസദ് അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, റോയല്‍ ഓഫിസ് മന്ത്രി ജനറല്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി, സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്‌സി, പ്രൈവറ്റ് ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, എണ്ണ-പ്രകൃതി വാതക വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുഹ്മി, ഗതാഗത-വാര്‍ത്താ വിനിമയ-വിവര സാങ്കേതിക വകുപ്പ് മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ്, ഇറാനിലെ ഒമാന്‍ അംബാസഡര്‍ ഇബ്‌റാഹിം ബിന്‍ അഹമദ് അല്‍ മുഐനി എന്നിവരും ഇറാന്റെ ഭാഗത്ത് നിന്ന് വിദേശകാര്യ മന്ത്രി ഡോ. ഹുസൈന്‍ അമീര്‍ അബ്ദുല്ലൈന്‍, പ്രതിരോധ സായുധസേന ലോജിസ്റ്റിക്‌സ് മന്ത്രി ബ്രിഗേഡിയര്‍ മുഹമ്മദ് റെസ ഗറാഇ, വ്യവസായ വ്യാപാര മന്ത്രി സയിദ് റെസ ഫതേമി അമീൻ, എണ്ണ വകുപ്പ് മന്ത്രി അവാദ് ഉജി, ഗതാഗത നഗര വികസ മന്ത്രി റുസ്താം ഖാസിമി, ഇറാന്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ അലി സലാഹ് ബിദി, പ്രസിഡന്‍ഷ്യല്‍ ഓഫിസ് തലവന്‍ ഗുലാം ഹുസൈന്‍ ഇസ്മാഈലി, ഒമാനിലെ ഇറാന്‍ അംബാസഡര്‍ അലി നജാഫിയും പാര്‍ലമെന്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ അബ്ബാസ് മുഗ്തദിയും തുടങ്ങിയവർ സംബന്ധിച്ചു.

ഇറാനും ഒമാനും തമ്മിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഇറാൻ വ്യവസായ, ഖനന, വാണിജ്യ ഉപമന്ത്രിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സംഘം കഴിഞ്ഞ ആഴ്ച ഒമാൻ സന്ദർശിച്ചിരുന്നു.

ഒമാൻ ചേംബർ ഒാഫ് കെമേഴ്സ് ആൻഡ് ഇൻഡസ്ട്രി ചെയർമാനുമായി ഒമാനിലെ ബിസിനസ് രംഗത്തെ പ്രമുഖരുമായും സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലയിലെ ബിസിനസുകാരെ പങ്കെടുപ്പിച്ചുള്ള ബിസിനസ് ടു ബിസിനസ് മീറ്റങ് ഇരു രാജ്യങ്ങളുടെയും സംയുക്ത വ്യാപാര, നിക്ഷേപ മേഖലകളിൽ ബന്ധം കൂടുതൽ വിശാലമാക്കാൻ സായകമാവുമെന്ന് ഒമാൻ ചേമ്പർ ഒാഫ് കൊമേഴ്സ് ചെയർമാൻ റിദാ ജുമാ സാലിഹ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം 2020ൽ 306.043 ദശക്ഷം ഡോളറായിരുന്നു. ഇതിൽ 175.207 ഡോളർ ഒമാെൻറ കയറ്റുമതിയും 130.836 ഡോളർ ഇറാെൻറ ഇറക്കുമതിയുമാണ്. ഇറാനും ഒമാനും തമ്മിൽ 50 വർഷത്തിലധികം പഴക്കമുള്ള ബന്ധമാണുള്ളത്.

Tags:    
News Summary - Warm welcome to the President of Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.