സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ പ്രസിഡന്റ് ഡോ. മസ്ഊദ് പെസശ്കിയാൻ ഒമാനിലെത്തി.ആൽ ആലം കൊട്ടാരത്തിൽ ഔദ്യോഗിക സ്വീകരണത്തോടെയാണ് പ്രസിഡന്റിനെ ഒമാൻ വരവേറ്റത്. ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഔദ്യോഗിക കൂടിക്കാഴ്ചയും നടത്തി. ഒമാനും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ചാണ് ഉന്നതതല ചർച്ചകൾ നടന്നത്. പ്രാദേശിക സ്ഥിരതക്കും പരസ്പര സഹകരണത്തിനുമുള്ള പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു.
ഇറാൻ പ്രസിഡന്റിന് ആൽ ആലം കൊട്ടാരത്തിൽ നൽകിയ സ്വീകരണം
പ്രധാന പ്രാദേശിക വികസനങ്ങളെക്കുറിച്ച് സുൽത്താനും ഇറാൻ പ്രസിഡന്റും കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സഹകരണ ശ്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. വ്യവസായം, വ്യാപാരം, വിദ്യാഭ്യാസം തുടങ്ങിയ നിർണായക മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകി.
നേരത്തേ റോയൽ വിമാനത്താവളത്തിൽ എത്തിയ ഇറാൻ പ്രസിഡന്റിനെയും പ്രതിനിധി സംഘത്തേയും പ്രതിരോധ ഉപപ്രധാനമന്ത്രി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.