മസ്കത്ത്: ഒമാനിൽ വിസ നിയമങ്ങളിൽ വിവിധ മാറ്റങ്ങളുമായി അധികൃതർ. വിസിറ്റിങ് വിസയിലോ, ടൂറിസ്റ്റ് വിസയിലോ ഒമാനിലുള്ളവർക്ക് തൊഴിൽ വിസയിലേക്കോ ഫാമിലി വിസയിലേക്കോ മാറാൻ കഴിയില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഇങ്ങനെ മാറാൻ ആഗ്രഹിക്കുന്നവർ രാജ്യത്തുനിന്ന്പുറത്തുപോയി പുതുക്കേണ്ടി വരും.
താൽകാലികമായാണ് ഇങ്ങനെ നിർത്തിവെച്ചിരിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ബംഗ്ലാദേശ് രാജ്യത്തുള്ളവർക്ക് പുതിയ വിസ അനുവദിക്കുന്നതും ആർ.ഒ.പി നിർത്തിവെച്ചിട്ടുണ്ട്. ചൊവ്വാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വന്നു. നിലവില്‍ സുൽത്താനേറ്റിൽ തൊഴില്‍, താമസ വിസകളില്‍ കഴിയുന്ന ബംഗ്ലാദേശികള്‍ക്ക് വിസ പുതുക്കി നല്‍കും.
അതേസമയം, പുതിയ തീരുമാനത്തിന് പിന്നിലുള്ള കാരണമെന്താണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല. വിസിറ്റിങ് വിസയിലെത്തുന്നവർക്ക് നേരത്തെ 50 റിയാല്‍ നല്കി വിസ മാറാന്‍ സാധിച്ചിരുന്നു. തൊഴിലന്വേഷകരായ മലയാളികളടക്കമുള്ളവർക്ക് ഗുണകരമാകുന്നതായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.