മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കുന്ന ഫാ. വർഗീസ് ടിജു ഐപ്പിനും ഫാ. എബി ചാക്കോക്കും ഇടവകയുടെ ആഭിമുഖ്യത്തില്‍ നൽകിയ യാത്രയയപ്പ്
മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗീസ് ടിജു ഐപ്പിനും അസോസിയേറ്റ് വികാരി ഫാ. എബി ചാക്കോക്കും ഇടവക ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്കി.
റുവി സെന്റ് തോമസ് ചര്‍ച്ചില്‍ വിശുദ്ധ കുർബാനക്കുശേഷം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ഇടവകയുടെയും ആത്മീയ സംഘടനകളുടെയും പ്രതിനിധികള്‍ രണ്ട് വൈദികര്‍ക്കും യാത്രാ മംഗളങ്ങള്‍ നേരുകയും സ്നേഹാദരവുകള്‍ സമര്‍പ്പിക്കുകയും ചെയ്തു. സഭാ മാനേജിങ് കമ്മിറ്റിയംഗങ്ങളായ ഡോ. ഗീവര്‍ഗീസ് യോഹന്നാന്, അഡ്വ. എബ്രഹാം മാത്യു, മുൻ വർഷങ്ങളിലെ ട്രസ്റ്റിമാരായ സാബു കോശി, ജാബ്സണ്‍ വർഗീസ്, ബിജു ജോർജ്, ആത്മീയ സംഘടന പ്രധിനിധികളായ ജെസി കോശി, അജു തോമസ്, ഷൈനി ജേക്കബ്, ജിയാ മറിയം സോണി, അനു ജോണി, വര്‍ഗീസ് കുരുവിള, ബിജു ജോൺ എന്നിവര്‍ ആശംസകൾ നേർന്നു. ഇടവകയുടെ ഒരു വര്‍ഷം നീണ്ട സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടത്തപ്പെട്ടത് രണ്ട് വൈദികരുടെയും സേവന കാലയളവിലാണ്.
പൗരോഹിത്യ ശുശ്രൂഷ ജീവിതത്തിലെ അവിസ്മരണീയമായ ഒരു കാലയളവാണ് മസ്കത്ത് ഇടവകയില്‍ സേവനം അനുഷ്ഠിക്കാന്‍ ലഭിച്ച അവസരമെന്നും വിശ്വാസികള്‍ നല്കിയ സ്നേഹത്തിനും കരുതലിനും ഊഷ്മള യാത്രയയപ്പിനും ഹൃദയപൂർവം നന്ദി അറിയിക്കുന്നതായും ഫാ. വർഗീസ് ടിജു ഐപ്പും ഫാ. എബി ചാക്കോയും മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഇടവക ട്രസ്റ്റി ബിജു തങ്കച്ചൻ സ്വാഗതവും സെക്രട്ടറി സാം ഫിലിപ് നന്ദിയും പറഞ്ഞു. കോ ട്രസ്റ്റി ബിനില്‍ കെ. സദനം, വൈദികരുടെ കുടുംബാംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തില്‍ ഉള്‍പ്പെടുന്ന ഒമാനിലെ മാതൃദേവാലയമാണ് മസ്കത്ത് മാര്‍ ഗ്രിഗോറിയോസ് ഇടവക. മൂന്നു വര്‍ഷത്തെ കാലയളവിലേക്കാണ് ഇവിടെ വൈദികരെ നിയമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.