വി​ഷു​വും ഇൗ​സ്​​റ്റ​റു​മെ​ത്തു​ന്നു: മ​ല​യാ​ളി​ക​ൾ​ക്കി​നി ആ​േ​ഘാ​ഷ​നാ​ളു​ക​ൾ

മസ്കത്ത്: ഒമാനിലെ മലയാളികൾ വിഷു, ഇൗസ്റ്റർ ആഘോഷങ്ങൾക്കൊരുങ്ങുന്നു. വിഷു വെള്ളിയാഴ്ചയും  ഇൗസ്റ്റർ  ഞായറാഴ്ചയുമാണ് എത്തുന്നത്. ഇൗ വർഷം വിഷു, വാരാന്ത്യ അവധി ദിവസങ്ങളിലെത്തുന്നത് ആഘോഷങ്ങൾക്ക് പൊലിമ വർധിക്കാൻ കാരണമാകും. 
അവധിയാഘോഷിക്കാൻ നിരവധി കുടുംബങ്ങൾ നാട്ടിൽനിന്നെത്തുന്നതും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. വിഷു അടുത്തതോടെ വിവിധ വ്യാപാര സ്ഥാപനങ്ങൾ വിഷുക്കണി വിഭവങ്ങൾ എത്തിച്ചു കഴിഞ്ഞു. വിഷുവി​െൻറ ഭാഗമായി നിരവധി ഹോട്ടലുകൾ പ്രത്യേക സദ്യയും ഒരുക്കുന്നുണ്ട്. ചില ഹൈപ്പർ മാർക്കറ്റുകളും സദ്യയും മറ്റു പ്രത്യേക വിഭവങ്ങളും ഒരുക്കാനുള്ള തിരക്കിലാണ്.  

വിഷു വിഭവങ്ങൾ ചൊവ്വാഴ്ച മുതൽ എത്താൻ തുടങ്ങിയിട്ടുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിലായി എല്ലാ വിഭവങ്ങളും മാർക്കറ്റിൽ എത്തും. കണിെക്കാന്നയും പൂക്കളും വ്യാഴാഴ്ചയാണ് എത്തുന്നത്. ഇൗ വർഷം വാഴയിലക്കും കണിക്കൊന്നക്കും വില വർധിക്കും. സാധാരണ സലാലയിൽനിന്നുള്ള വാഴയിലയാണ് ഉത്സവ കാലങ്ങളിൽ ഉപയോഗിക്കുന്നത്. എന്നാൽ, അടുത്തിടെ സലാലയിൽ കാറ്റ് അടിച്ചു വീശിയതിനാൽ വാഴയിലക്ക് നാശം സംഭവിച്ചിരുന്നു. അതിനാൽ, ഇന്ത്യയിൽനിന്നുള്ള വാഴയിലകളാണ് വിഷുവിനെത്തുന്നത്.

ഇൗ വർഷം വിഷു വെള്ളിയാഴ്ചയായായതിനാൽ  ആഘോഷം കേമമാവാൻ സാധ്യതയുണ്ടെന്നും ഇതനുസരിച്ച് കഴിഞ്ഞ വർഷത്തെക്കാൾ 20 ശതമാനം കൂടുതൽ വിഷു വിഭവങ്ങൾ നാട്ടിൽനിന്നെത്തിക്കുന്നതായും ഒമാനിലെ പഴം പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂൽ അൽ ൈഫഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു. കഴിഞ്ഞവർഷം 120 ടൺ വിഷു വിഭവങ്ങളാണ് ഇറക്കുമതി ചെയ്തത്. എന്നാൽ, ഇൗ വർഷം 145 ടൺ വിഭവങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

15,000 കിലോ വാഴയില എത്തിക്കുന്നുണ്ട്. കഴിഞ്ഞവർഷം 5000 കിലോ വാഴയിലയാണ് എത്തിച്ചിരുന്നത്. അയ്യായിരം കിലോ കണിക്കൊന്നക്ക് ഒാർഡർ നൽകിയതായും അദ്ദേഹം പറഞ്ഞു. വിഷു വിഭവങ്ങളായ കണിമാങ്ങ, കണിവെള്ളരി, പച്ചക്കായ, രസക്കദളി, ചുവന്ന പൂവൻ,  ഇടിച്ചക്ക, കണിച്ചക്ക, പടവലം, അമര, പാവയ്ക്ക, കറി നാരങ്ങ, കാച്ചിൽ, മധുര കാരറ്റ്, പൂക്കൾ, മുല്ലപ്പൂവ് തുടങ്ങി എല്ലാ വിഭവങ്ങളും എത്തിത്തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. പ്രധാന ഹൈപ്പർമാർക്കറ്റുകളിലെല്ലാം സദ്യകൾ പാർസലായി നൽകുന്നുണ്ട്. വിവിധ ഹൈപ്പർമാർക്കറ്റുകളിൽ വിഷു കിറ്റുകളും ലഭ്യമാണ്. വിഷു ആഘോഷത്തി​െൻറ ഭാഗമായി നെസ്േറ്റാ ഹൈപ്പർ മാർക്കറ്റ് പായസമേള സംഘടിപ്പിക്കുന്നുണ്ട്.വ്യാഴം വെള്ളി ദിവസങ്ങളിലാണ് പായസമേള ഒരുക്കുന്നതെന്ന് ജനറൽ മാനേജർ ഹാരിസ് പറഞ്ഞു. 30 പായസങ്ങളാണ് മേളയിലുണ്ടാവുക. 

Tags:    
News Summary - vishu easter oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.