Posted On
date_range Updated On
date_range തൊഴിൽനിയമ ലംഘനം; 16 പ്രവാസികൾ അറസ്റ്റിൽ
മസ്കത്ത്: നിയമലംഘനവുമായി ബന്ധപ്പെട്ട് 16 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴിൽ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത് ദാഖിലിയ ഗവർണറേറ്റിലെ തൊഴിൽ ഡയറക്ടറേറ്റ് ജനറൽ ആദം മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ആദമിലെ സ്വകാര്യമേഖല സ്ഥാപനങ്ങളും വഴിയോര കച്ചവടക്കാരെയും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.