Posted On
date_range Updated On
date_range തൊഴിൽ നിയമ ലംഘനം; 28 പ്രവാസികൾ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത് ഗവർണറേറ്റിൽനിന്ന് 28 പ്രവാസി തൊഴിലാളികളെ അധികൃതർ അറസ്റ്റു ചെയ്തു.
തൊഴിൽ മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ മുഖേന മസ്കത്ത് ഗവർണറേറ്റിലെ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. പ്രവാസി തൊഴിലാളികൾക്കിടയിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്നു നിരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
നിയമങ്ങൾ ലംഘിച്ചു പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്ക്രാപ്പുകളും മറ്റും ശേഖരിക്കുന്ന ജോലിയിൽ ഏർപ്പെടുന്നതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.