Posted On
date_range Updated On
date_range തൊഴിൽ നിയമലംഘനം: 24 പേർ പിടിയിൽ
മസ്കത്ത്: തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് മസ്കത്ത്, തെക്കൻ ശർഖിയ ഗവർണറേറ്റുകളിൽനിന്ന് 24 പേരെ മന്ത്രാലയം അറസ്റ്റ് ചെയ്തു. പൊതുസ്ഥലങ്ങളിൽ അനധികൃത വിൽപന നടത്തിയതിനാണ് ഇവരെ പിടികൂടിയത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബർ വെൽഫെയർ നടത്തിയ പരിശോധന കാമ്പയിനിൽ ഖുറിയ്യാത്ത് വിലായത്തിൽനിന്ന് 13 തൊഴിലാളികളെയും അമീറാത്തിൽനിന്ന് 11 പേരെയുമാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.