Posted On
date_range Updated On
date_range കുതിച്ചൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ സാഹസികമായി രക്ഷിച്ച് സ്വദേശി യുവാവ് -VIDEO
മസ്കത്ത്: കനത്ത മഴയെതുടർന്ന് നിറഞ്ഞൊഴുകിയ വാദിയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി സ്വദേശി യുവാവ്. അലി ബിന്‍ നാസ്സര്‍ എന്ന യുവാവാണ് നിറഞ്ഞൊഴുകിരുന്ന വാദിയിൽനിന്ന് കുട്ടികളെ സാഹസികമായി രക്ഷിച്ച് കരക്കെത്തിച്ചത്.
വെള്ളിയാഴ്ച ബഹ്ല വിലായത്തിലാണ് സംഭവം. കനത്ത മഴയില്‍ വെള്ളം കുത്തിയൊലിക്കുകയായിരുന്നു. ഇതിനിടെയാണ് രണ്ട് കുട്ടികൾ കുടുങ്ങി കിടക്കുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെതന്നെ ധൈര്യം സംഭരിച്ച് കുതിച്ചൊഴുകുന്ന വാദിയിൽ ഇറങ്ങി കുട്ടികളെ തോളിലേറ്റി കരക്കെത്തിക്കുകയായിരുന്നു.
വാദിക്ക് സമീപത്ത്നിന്ന് കയറും മറ്റ് സൗകര്യങ്ങളും നൽകി മറ്റുള്ളവരും ഇദ്ദേഹത്തിന് സഹായവുമായി എത്തി. രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. നിരവധിപേരാണ് ഇദ്ദേഹത്തിന് അഭിനന്ദനവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.