Posted On
date_range Updated On
date_range ‘വേനൽ തുമ്പികൾ’ അവധിക്കാല ക്യാമ്പ് നാളെ മുതൽ
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാൻ-കേരളവിഭാഗത്തിൻ്റെ ‘വേനൽ തുമ്പികൾ ക്യാമ്പ്’ അവധിക്കാല ക്യാമ്പ് ജൂൺ 26, 27 ജൂലൈ മൂന്ന്, നാല് തീയതികളിലായി ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിക്കും.
രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് ക്യാമ്പ്. രണ്ടാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെയുള്ള കുട്ടികൾക്കായുള്ള ക്യാമ്പിൽ നാട്ടിൽ നിന്നുള്ള പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും.
കുട്ടികളുടെ സർഗവാസനകൾ കണ്ടറിഞ്ഞ് അവയെ പരിപോഷിപ്പിക്കുകയും സാമൂഹികമായ കാഴ്ചപ്പാടുകൾ വളർത്തിയെടുക്കുകയുമാണ് ക്യാമ്പിലൂടെ ലക്ഷ്യം വെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.