കെ.എം.സി.സി ഇബ്രയും അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഏജൻസിയായ ടെക്ടോ വെഞ്ച്വറും സംയുക്തമായി ഇബ്രയിൽ നടത്തിയ സെമിനാറിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range വാറ്റ് സെമിനാർ സംഘടിപ്പിച്ചു
ഇബ്ര: കെ.എം.സി.സി ഇബ്രയും അക്കൗണ്ടിങ് ആൻഡ് ഓഡിറ്റിങ് ഏജൻസിയായ ടെക്ടോ വെഞ്ച്വറും സംയുക്തമായി ഇബ്രയിലേയും പരിസര പ്രദേശങ്ങളിലേയും വ്യാപാരികൾക്കായി വാറ്റ് രജിസ്ട്രേഷനും അനുബന്ധ കാര്യങ്ങളിലും സെമിനാർ സംഘടിപ്പിച്ചു. ഒരുവർഷമായി ഒമാൻ ഗവൺമെന്‍റ് നടപ്പാക്കുന്ന വാറ്റ് നിയമങ്ങളെയും അതുമായി ബന്ധപ്പെട്ട് വ്യാപാരികൾക്കുണ്ടായിരുന്ന നിരവധി സംശയങ്ങൾക്കും ആശങ്കകൾക്കും നിവാരണം നടത്താൽ സെമിനാർ സഹായകമായി. അൽഷറഖിയ്യ സാൻഡ് ഹോട്ടലിൽ നടന്ന സെമിനാറിന് ടെക്ടോ വെഞ്ച്വർ എക്സപെർട്ടുകളായ സാജിദ്, മുഹമ്മദ്, സഹൽ എന്നിവർ നേതൃത്വം നൽകി. കെ.എം.സി.സി സെക്രട്ടറി നൗസീബ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.