ആവേശം തീർത്ത് ഇന്ത്യൻ എംബസിയുടെ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’

മസ്‌കത്ത്: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ച് കിലോമീറ്റർ ‘വികസിത് ഭാരത് സോളിഡാരിറ്റി റൺ’ ആവേശമായി. കേന്ദ്ര സർക്കാറിന്റെ ‘ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 7.0’ കാമ്പയിനിന്റെ ഭാഗമായി മസ്‌കത്തിൽ നടന്ന റണ്ണിൽ ഒമാനിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ നൂറുകണക്കിന് പേർ ആവേശത്തോടെ പങ്കെടുത്തു.

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ടു വരെ നടന്ന ‘സേവാ പഖ്‌വാഡ’ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് ഈ കായിക കൂട്ടായ്മ സംഘടിപ്പിച്ചത്. ഒമാനിലെ ഇന്ത്യൻ സമൂഹത്തെ ഒരുമിപ്പിച്ചു നിർത്താനും ‘വികസിത് ഭാരത്’ ലക്ഷ്യം പ്രവാസികൾക്കിടയിൽ പ്രോത്സാഹിപ്പിക്കാനുമാണ് എംബസി പരിപാടി സംഘടിപ്പിച്ചത്.

കുട്ടികൾ, യുവാക്കൾ, മുതിർന്നവർ, വയോധികർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പരിപാടിയിൽ പങ്കാളികളായി. പങ്കെടുത്തവർക്കെല്ലാം ടി-ഷർട്ടും ഓട്ടം വിജയകരമായി പൂർത്തിയാക്കിയവർക്ക് മെഡലും സമ്മാനിച്ചു.  ഗാന്ധിജി ഉയർത്തിപ്പിടിച്ച അച്ചടക്കം, ലളിതജീവിതം, ശാരീരിക ആരോഗ്യം, സാമൂഹിക സേവനം എന്നീ മൂല്യങ്ങളെ അനുസ്മരിച്ചായിരുന്നു ചടങ്ങ്. ആരോഗ്യമുള്ള ഒരു ജനതയാണ് വികസിത ഭാരതത്തിന്റെ അടിത്തറയെന്ന സന്ദേശം പരിപാടിയിലൂടെ പങ്കുവെച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പ്രവാസികൾക്കും ഒമാനിലെ ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ അഭിനന്ദനം അറിയിച്ചു.

Tags:    
News Summary - Indian Embassy's 'Viksit Bharat Solidarity Run' sparks immense excitement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.