‘അവനീർ’ വിദ്യാഭ്യാസ- കരിയർ എക്‌സ്‌പോ ഇന്ന് സമാപിക്കും
മസ്‌കത്ത്: ഒമാനിലെ പ്രവാസി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസ-കരിയർ സാധ്യതകളെ പരിചയപ്പെടുത്തുന്ന ‘അവനീർ 2026’ എക്‌സ്‌പോ ഇന്ന് സമാപിക്കും. ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടേഴ്‌സ് ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ദ്വിദിന വിദ്യാഭ്യാസ മേള ഹോട്ടൽ മസ്‌കത്ത് ഹോളിഡേയിലെ സൂർ ബാൾറൂമിൽ ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 8.30 വരെയാണ് നടക്കുക.
വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രൈവറ്റ് യൂണിവേഴ്‌സിറ്റീസ് ആന്റ് കോളജസ് ഡയറക്ടർ ജനറൽ ഡോ. മറിയം അൽ നബ്ഹാനി മുഖ്യാതിഥിയായി. ബി.ഒ.ഡി ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ ഉൾപ്പെടെയുള്ള പ്രമുഖരും വിദ്യാഭ്യാസ വിദഗ്ധരും ചടങ്ങിൽ സംബന്ധിച്ചു.
ഒമാൻ, ഇന്ത്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപത്തഞ്ചിലധികം പ്രമുഖ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും എക്‌സ്‌പോയിൽ അണിനിരക്കുന്നുണ്ട്. പ്രഫഷണൽ, തൊഴിലധിഷ്ഠിത പഠനമേഖലകളെക്കുറിച്ച് സർവകലാശാലാ പ്രതിനിധികളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ മനസ്സിലാക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവസരമൊരുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.