ഒമാനിൽ വാക്​സിനേഷൻ തോത്​ 71 ശതമാനമായി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ 12.48 ല​ക്ഷം പേ​ർ ര​ണ്ടു​ ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​നും സ്വീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ൻ​ഗ​ണ​ന പ​ട്ടി​ക​യി​ലു​ള്ള​വ​രു​ടെ 35 ശ​ത​മാ​ന​മാ​ണി​ത്. 12.56 ല​ക്ഷം പേ​ർ ഒ​റ്റ ഡോ​സ്​ വാ​ക്​​സി​നാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മൊ​ത്തം 25.04 ല​ക്ഷം പേ​രാ​ണ്​ ഒ​ന്ന്​ അ​ല്ലെ​ങ്കി​ൽ ര​ണ്ട്​ ഡോ​സ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മു​ൻ​ഗ​ണ​ന പ​ട്ടി​ക​യു​ടെ 71 ശ​ത​മാ​ന​മാ​ണി​ത്.

ഒ​മാ​നി​ൽ 107 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ മൊ​ത്തം കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 3,02,239 ആ​യി. 189 പേ​ർ​ക്കു​കൂ​ടി രോ​ഗം ഭേ​ദ​മാ​യി.

2,91,721 പേ​രാ​ണ്​ രോ​ഗ​മു​ക്ത​രാ​യ​ത്. 96.5 ശ​ത​മാ​ന​മാ​ണ്​ രോ​ഗ​മു​ക്തി നി​ര​ക്ക്. ആ​റ​ു​ പേ​ർ കൂ​ടി മ​രി​ച്ചു.

4063 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​ത്. 11 പേ​രെ​ക്കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 122 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 57 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്. വാ​ക്​​സി​നേ​ഷ​ൻ തോ​ത്​ ഉ​യ​ർ​ന്ന​തോ​ടെ ഒ​മാ​നി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Vaccination rate in Oman is 71 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.