മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ

മസ്‌കത്ത്: മുപ്പതാമത് മസ്‌കത്ത് അന്താരാഷ്ട്ര പുസ്തകമേള മാർച്ച് 24 മുതൽ ഏപ്രിൽ മൂന്ന് വരെ നടക്കും. ക്രിയേറ്റീവ് ഇൻഡസ്ട്രി എന്ന പ്രമേയത്തിൽ നടക്കുന്ന പുസ്തകമേളയിൽ അൽ വുസ്ത ഗവർണറേറ്റിന് പ്രത്യേക ആദരം ഒരുക്കും.അൽ വുസ്തയുടെ ചരിത്രം, സംസ്കാരം, പൈതൃകം, പ്രകൃതിവിഭവങ്ങൾ, നിക്ഷേപ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പരിപാടികൾ മേളയിൽ ഉൾപ്പെടുത്തും.

ക്രിയേറ്റീവ് ഇൻഡസ്ട്രിയുടെ വളർച്ചയും സാമ്പത്തിക വികസനത്തിൽ അവയ്ക്കുള്ള പങ്കും ഉയർത്തിക്കാട്ടുകയാണ് ഇത്തവണത്തെ പ്രമേയത്തിന്റെ ലക്ഷ്യം. എഴുത്തുകാർ, പ്രസാധകർ, വായനക്കാർ എന്നിവരെ ഒരുമിപ്പിക്കുകയാണ് മേളയുടെ ലക്ഷ്യം.മേളയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന സംഘാടക സമിതി യോഗത്തിൽ ഇൻഫർമേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹറാസി അധ്യക്ഷത വഹിച്ചു.

Tags:    
News Summary - Muscat International Book Fair from March 24

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.