മസ്കത്ത്: വാദി കബീർ ഇന്ത്യൻ സ്കൂളിലെ ആഫ്റ്റർ നൂൺ ഷിഫ്റ്റ് വിദ്യാർഥികളുടെ വാർഷിക-കായികമേള നടന്നു. അന്താരാഷ്ട്ര ടെൻറ് പെഗ്ഗിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹൈതം ബിൻ മുഹമ്മദ് ജവാദ് അൽ ലവാത്തി മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങളും മറ്റു വിശിഷ്ടാതിഥികളും സംബന്ധിച്ചു. കുട്ടികളിൽ ആവേശം പടർത്തിയ ടോർച്ച് റിലേയോടെയായിരുന്നു തുടക്കം. തുടർന്ന് കിൻറർഗാർട്ടൻ, ഒന്ന്, രണ്ട്, ക്ലാസ് വിദ്യാർഥികളുടെ വിവിധ ഗെയിംസുകളും അരങ്ങേറി. അത്ലറ്റിക്സ്, ഡ്രിൽ ഡിസ്േപ്ല തുടങ്ങിയവയും നടന്നു. ഇൻറർസ്കൂൾ റിലേ മത്സരത്തിൽ നാല് ഇന്ത്യൻ സ്കൂളുകൾ പെങ്കടുത്തു. രക്ഷകർത്താക്കളുടെ റിലേ മത്സരവും വ്യത്യസ്തമായി. അശോക ഹൗസ് ഒാവറോൾ ചാമ്പ്യന്മാർ ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.