ഒമാൻ ഒ.ഐ.സി.സി 12ാമത് വാർഷികാഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: സ്വാതന്ത്ര്യാനന്തര ഭാരതത്തെ ഇല്ലായ്മകളുടെ ലോകത്തുനിന്നും അതിനൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകളെ കൈയെത്തിപ്പിടിച്ച് ഇന്നു കാണുന്ന ഇന്ത്യയാക്കി മാറ്റിയത് ജവഹർലാൽ നെഹ്റു തുടങ്ങിവെച്ച പഞ്ചവത്സര പദ്ധതികളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുമാണെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റും എം.പിയുമായ വി.കെ. ശ്രീകണ്ഠൻ പറഞ്ഞു. റൂവി അൽ ഫലാജ് ഹോട്ടലിന്റെ ഗ്രാൻഡ് ഹാളിൽ നടന്ന ഒമാൻ ഒ.ഐ.സി.സി 12ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടലിനക്കരെ ഈ പ്രവാസലോകത്തും അലയടിക്കുന്ന കോൺഗ്രസ് വികാരം പ്രസ്ഥാനത്തിന്റെ ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയുടെ ആശംസകൾ അറിയിച്ചുള്ള വിഡിയോ സന്ദേശവും ചടങ്ങിൽ പ്രദർശിപ്പിച്ചു.
ടി.ജെ. സനീഷ് കുമാർ, ജോസഫ് എം.എൽ.എ, ഒ.ഐ.സി.സി / ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.
സലാല മുതൽ ബുറൈമി വരെയുള്ള റീജനൽ കമ്മിറ്റികളുടെയും ഏരിയ, യൂനിറ്റ് കമ്മിറ്റികളുടെയും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളുടെ വിജയമാണ് ഇത്രയും വലിയ ഒരു ജനസഞ്ചയത്തെ ഇന്നിവിടെ എത്തിച്ചതെന്ന് ചടങ്ങിൽ സംസാരിച്ച ഒ.ഐ.സി.സി ഒമാൻ ദേശീയ പ്രസിഡന്റ് സജി ഔസേഫ് പറഞ്ഞു. ഒ.ഐ.സി.സി ഒമാൻ ദേശീയ ജനറൽ സെക്രട്ടറി ബിന്ദു പാലക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് മാത്യു മെഴുവേലി നന്ദിയും പറഞ്ഞു.
ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ സലീം മുതുവമ്മേൽ, പുരുഷോത്തമൻ നായർ, റെജി കെ. തോമസ്, ജനറൽ സെക്രട്ടറിമാരായ ബിനീഷ് മുരളി, നിയാസ് ചെണ്ടയാട്, അഡ്വ. എം.കെ. പ്രസാദ്, ട്രഷറർ സജി ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ റിസ്വിൻ ഹനീഫ, റെജി ഇടിക്കുള, റെജി പുനലൂർ, സന്തോഷ് പള്ളിക്കൻ, മറിയാമ്മ തോമസ്, വി.എം. അബ്ദുൽ കരീം, സോഷ്യൽ മീഡിയ വിഭാഗം കൺവീനർ ജിനു ജോൺ നെയ്യാറ്റിൻകര, വനിത വിഭാഗം ജനറൽ സെക്രട്ടറി മുംതാസ്, ട്രഷറർ ഫാത്തിമ മൊയ്തു, ദേശീയ കമ്മിറ്റി അംഗങ്ങളായ സിറാജ് നാറൂൺ, വിജയൻ തൃശ്ശൂർ, തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.