ഇബ്രി ഇന്ത്യൻ സ്കൂളിൽ നടന്ന യു.കെ.ജി ഗ്രാജ്വേഷൻ സെറിമണി
ഇബ്രി: ഇന്ത്യൻ സ്കൂൾ ഇബ്രിയിൽ യു.കെ.ജി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള ഗ്രാജ്വേഷൻ അവാർഡ് വിതരണം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രാർഥന ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങ് മുഖ്യാതിഥിയായ എസ്.എം.സി വൈസ് പ്രസിഡന്റ് ഡോ. വിജയ് ഷണ്മുഖം ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി, എസ്.എം. സി പ്രസിഡന്റ് നവീൻ വിജയകുമാർ, എസ്.എം.സി കൺവീനർ ജമാൽ ഹസ്സൻ എന്നിവർ കുട്ടികൾക്ക് സർട്ടിഫിക്കറ്റ്, മെമന്റോ എന്നിവ വിതരണം ചെയ്തു.
ഫെസ്ലിൻ അനീഷ് മോൻ ( അക്കാദമിക് ചെയർപേഴ്സൻ), എസ്.എം.സി അംഗങ്ങളായ പുഗളരസു, ഡോ. അമിതാബ് മിശ്ര, ശബ്നം, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ സണ്ണി മാത്യു ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
നഴ്സറി, പ്രൈമറി വിഭാഗം കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, സംഘഗാനം, പ്രസംഗം, ആംഗ്യപ്പാട്ട് എന്നിവ ചടങ്ങിന് മാറ്റ് കൂട്ടി. പ്രിൻസിപ്പലിന്റെയും വിശിഷ്ടാതിഥികളുടെയും നേതൃത്വത്തിൽ കേക്ക് മുറിച്ച് കുട്ടികൾക്ക് വിതരണം ചെയ്തു. അറിവിന്റെ വെളിച്ചം പ്രസരിപ്പിക്കുക എന്ന തത്ത്വം ഉൾക്കൊണ്ട് യു.കെ.ജി വിദ്യാർഥികൾ ചേർന്ന് വെളിച്ചം തെളിയിക്കുകയും സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.
യു.കെ.ജി അധ്യാപികമാരായ വിനീത രഞ്ജിത്ത് സ്വാഗതവും എസ്. ജെൻസി നന്ദിയും പറഞ്ഞു. അധ്യാപികയായ സുബി മാത്യു ചടങ്ങിന്റെ അവതാരകയായി. കെ.ജി. സൂപ്പർവൈസർ ഹേമ വിജയകുമാർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.