ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് യു.എ.ഇ സായുധസേന മേധാവിയുമായി കൂടിക്കാഴ്ച നടത്തുന്നു
Posted On
date_range Updated On
date_range യു.എ.ഇ സായുധസേന മേധാവി മസ്കത്തിൽ
മസ്കത്ത്: യു.എ.ഇ സായുധസേന മേധാവി ലെഫ്. ജനറൽ ഹമദ് മുഹമ്മദ് താനി അൽ റുമൈത്തിയും പ്രതിനിധി സംഘവും ഹ്രസ്വസന്ദർശനത്തിനായി മസ്കത്തിലെത്തി.
പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സൈദ് ലെഫ്. ജനറൽ ഹമദ് അൽ റുമൈത്തിയുമായി ഓഫിസിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധത്തിനൊപ്പം പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
സുൽത്താൻ സായുധസേന മേധാവി വൈസ് അഡ്മിറൽ അബ്ദുല്ല ഖാമിസ് അൽ റൈസിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.