Posted On
date_range Updated On
date_range പൊലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേർ വാഹനമിടിച്ച് മരിച്ചു
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ പൊലീസിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേർ വാഹനമിടിച്ച് മരിച്ചു. വെള്ളിയാഴ്ച സലാലയിലാണ് സംഭവം.
ഇരുവരും തങ്ങളുടെ വാഹനത്തിന്റെ എതിർദിശയിലേക്ക് ഓടിക്കുകയും ഇത് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് തെളിവുകൾ ശേഖരിക്കുന്നതിനും സംഭവം അന്വേഷിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ നടന്നുവരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.