Posted On
date_range Updated On
date_range കരാർ കാലാവധിക്കകം പ്രവൃത്തി പൂർത്തിയാക്കിയില്ല; രണ്ടു സ്ഥാപനങ്ങൾക്ക് 2,000 റിയാൽ പിഴ
മസ്‌കത്ത്: കരാർ കാലാവധിക്കകം പ്രവൃത്തി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട മസ്‌കത്തിലെ രണ്ട് സ്ഥാപനങ്ങൾക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി 2,000 ഒമാനി റിയാൽ പിഴ ചുമത്തി.രണ്ട് ഉപഭോക്താക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഈ നടപടി. തങ്ങൾ കരാർ നൽകിയ അടുക്കള നിർമ്മാണ ജോലികൾ നിശ്ചിത സമയപരിധിക്കുള്ളിൽ തീർത്തുനൽകിയില്ലെന്നായിരുന്നു ഉപഭോക്താക്കളുടെ പരാതി.
കേസ് പരിഗണിച്ച കോടതി രണ്ട് സ്ഥാപനങ്ങളെയും അവരുടെ പ്രതിനിധികളെയും കുറ്റക്കാരായി കണ്ടെത്തി. പിഴക്ക് പുറമെ, കുറ്റക്കാരെന്ന് കണ്ടെത്തിയ ഒരു സ്ഥാപനം എന്നെന്നേക്കുമായി അടച്ചുപൂട്ടാനും, കേസുമായി ബന്ധപ്പെട്ട നിയമപരമായ എല്ലാ ചെലവുകളും കുറ്റക്കാരായ കക്ഷികൾ തന്നെ വഹിക്കാനും കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.