Posted On
date_range Updated On
date_range വീട് കൊള്ളയടിക്കൽ; സുവൈഖിൽ രണ്ട് പ്രവാസികൾ പിടിയിൽ
മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ വീട് കൊള്ളയടിച്ച സംഭവത്തിൽ രണ്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
സുവൈഖ് വിലായത്തിലെ വീട്ടിൽനിന്നാണ് ഏഷ്യൻ വംശജരായ പ്രതികൾ ആഭരണങ്ങൾ മോഷ്ടിച്ചത്. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇരുവരെയും പിടികൂടിയത്.
വീട്ടുടമസ്ഥരുടെ അസാന്നിധ്യത്തിലായിരുന്നു മോഷണം. നിയമ നടപടികൾ പൂർത്തിയായിവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.