ഒമാനിൽ നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ‘ട്രോപ്പിക്കൂൾ’ മേളക്ക് തുടക്കം

മസ്‌കത്ത്: ഒമാനിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഏറ്റവും പുതിയ സമ്മർ കാമ്പയിൻ ‘ട്രോപ്പിക്കൂൾ’ മേളക്ക് പ്രൗഢഗംഭീര തുടക്കം. മബേല ബിലാദ് മാളിലെ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥി സയ്യിദ് ഖാലിദ് മഹ്ഫൂദ് സലിം അൽ ബുസൈദി മേള ഉദ്ഘാടനം ചെയ്തു. നെസ്റ്റോ ഒമാൻ ഡയറക്ടർ ഹാരിസ് പാലൊള്ളത്തിൽ, ഫ്രഷ് ഫുഡ് ബൈയിങ് ഹെഡ് റഫീഖ് ചോമയിൽ, മാനേജ്മെന്റ് പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വേനൽക്കാലത്തെ വരവേൽക്കാൻ തികച്ചും വ്യത്യസ്തമായ രീതിയിലാണ് മേള ഒരുക്കിയിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്നതും അപൂർവവുമായ ട്രോപ്പിക്കൽ പഴങ്ങളുടെ വലിയൊരു ശേഖരവും ജ്യൂസ് , സർബത്ത് , സാലഡ് ഫെസ്റ്റ്, ഫ്രൂട്ട് കേക്കുകൾ തുടങ്ങിയവയെല്ലാം ഉപഭോക്താക്കൾക്കായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ‘ആവശ്യമായതെല്ലാം പുതുമയോടെ’ എന്ന ആശയത്തെ മുൻനിർത്തിയാണ് നെസ്റ്റോ ട്രോപ്പിക്കൂൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഒമാനിലുടനീളമുള്ള എല്ലാ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഔട്ട്‍ലറ്റുകളിലും വിജയകരമായി മുന്നേറുന്ന മേളക്ക് വാരാന്ത്യ ദിനങ്ങളിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നതെന്ന് അധികൃതർ വിശദമാക്കി. പഴവർഗങ്ങൾക്കും മറ്റ് ഉൽപന്നങ്ങൾക്കും പ്രഖ്യാപിച്ചിട്ടുള്ള ആകർഷകമായ പ്രത്യേക ഡിസ്‌കൗണ്ടുകൾ ഈ മാസം 31 വരെ നീണ്ടു നിൽക്കും.

Tags:    
News Summary - ‘Tropicool’ fair kicks off at Nesto Hypermarkets in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.