Posted On
date_range Updated On
date_range ഗതാഗതക്കുരുക്ക്; ട്രക്കുകൾക്ക് നിയന്ത്രണം
മസ്കത്ത്: റമദാനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ വിവിധ റോഡുകളിൽ പ്രവൃത്തിദിവസങ്ങളിലും ശനിയാഴ്ചയും ട്രക്കുകളുടെ സഞ്ചാരത്തിന് റോയൽ ഒമാൻ പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകൾ, ദാഖിലിയ റോഡ് (മസ്കത്ത്-ബിദ്ബിദ് പാലം), ബാത്തിന ഹൈവേ (മസ്കത്ത്-ഷിനാസ്) എന്നീ പാതകളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ആറു മുതൽ ഒമ്പതു വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ശനിയാഴ്ച വൈകീട്ട് ആറു മുതൽ രാത്രി 10 വരെയുമാണ് ട്രക്കുകളുടെ ഗതാഗതം നിരോധിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.