സലാല: ദോഫാറിലെ പ്രശസ്തമായ വാദി ജർസീസിൽ വീണ് അപകടത്തിൽപ്പെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അപകടവിവരമറിസലാല: ദോഫാറിലെ പ്രശസ്തമായ വാദി ജർസീസിൽ വീണ് അപകടത്തിൽപ്പെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. അപകടവിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി ടീം പരിക്കേറ്റയാളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖരീഫ് സീസണിൽ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സന്ദർശകർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തങ്ങളുടെ വാട്ടർ റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിലൊന്നായ ഖരീഫിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് അതോറിറ്റിയുടെ ഈ നടപടി. ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അതിവേഗം തിരച്ചിൽ നടത്താൻ കെ നയൻ സ്ക്വാഡിനെയും ഒരുക്കിയിട്ടുണ്ട്. പർവത പ്രദേശങ്ങളിലെ ദുർഘടമായ ഭൂപ്രകൃതികളിൽ കാണാതാവുന്നവരെ അതിവേഗം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചതാാണ് കെ നയൻ സ്ക്വാഡ്.ഞ്ഞ് ഉടൻ സ്ഥലത്തെത്തിയ എമർജൻസി ടീം പരിക്കേറ്റയാളെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. തുടർന്ന് വിദഗ്ദ ചികിത്സക്കായി ഉടൻ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കുകൾ എത്രത്തോളം ഗുരുതരമാണെന്ന വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖരീഫ് സീസണിൽ വെള്ളച്ചാട്ടങ്ങളും താഴ്‌വരകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി മുന്നറിയിപ്പ് നൽകി. അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സന്ദർശകർ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ചുള്ള സുരക്ഷാ പദ്ധതിയുടെ ഭാഗമായി, ദോഫാർ ഗവർണറേറ്റിലെ ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി തങ്ങളുടെ വാട്ടർ റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒമാനിലെ ഏറ്റവും തിരക്കേറിയ ടൂറിസം സീസണുകളിലൊന്നായ ഖരീഫിൽ പൊതുജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തിര ഘട്ടങ്ങളിൽ അതിവേഗ രക്ഷാപ്രവർത്തനങ്ങൾക്കുമായാണ് അതോറിറ്റിയുടെ ഈ നടപടി. ദുരന്തമുഖങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും അതിവേഗം തിരച്ചിൽ നടത്താൻ കെ നയൻ സ്ക്വാഡിനെയും ഒരുക്കിയിട്ടുണ്ട്. പർവത പ്രദേശങ്ങളിലെ ദുർഘടമായ ഭൂപ്രകൃതികളിൽ കാണാതാവുന്നവരെ അതിവേഗം കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചതാാണ് കെ നയൻ സ്ക്വാഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.