മബെല ബിലാദ് മാൾ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ വെച്ച് നടന്ന ഹെൽപ് ഡെസ്ക് ക്യാമ്പ്

മസ്കത്ത് കെ.എം.സി.സി നോർക്ക ഹെൽപ് ഡെസ്ക് സംഘടിപ്പിച്ചു

മസ്കത്ത് : പ്രവാസികൾക്കായി മസ്കത്ത് കെ.എം.സി.സി നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഒമാന്റെ വിവിധ ഭാഗങ്ങളിൽ 'നോർക്ക ഹെൽപ്പ് ഡെസ്കുകൾ സംഘടിപ്പിച്ചു. സൊഹാർ, അൽ ഖൂദ് , ബർക്ക, മബേല , ഖദറ എന്നീ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് കേന്ദ്രങ്ങളിലായിട്ടാണ് ഹെല്പ് ഡെസ്കുകൾ സംഘടിപ്പിച്ചത്.

പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നോർക്ക സേവനം ഉറപ്പാക്കുന്നതിനായി ആരംഭിച്ച ഈ ക്യാമ്പുകളിലേക്ക് വൻ ജനപങ്കാളിത്തമാണുണ്ടായത്. നോർക്ക ഐ ഡി, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

പരിശീലനം ലഭിച്ച കെ.എം.സി.സി പ്രവർത്തകർ നൽകിയ കൃത്യമായ വഴികാട്ടലും സേവനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനം സുഗമമാക്കി. സൊഹാർ , ബർക്ക,സീബ്, മബേല , ഖദറ എന്നീ ഏരിയ കെഎംസിസി കമ്മിറ്റികളിൽ നിന്നുമുള്ള പ്രവർത്തകരാണ് ക്യാമ്പ് നയിച്ചത്.

Tags:    
News Summary - Muscat KMCC Organized NORKA Help Desk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.