പരിക്കേറ്റ പർവതാരോഹകനെ ആശുപത്രിയിലേക്ക് മാറ്റുന്നു
Posted On
date_range Updated On
date_range ഹൈക്കിങ്ങിനിടെ വീണ് വിനോദ സഞ്ചാരിക്ക് പരിക്ക്
മസ്കത്ത്: ഹൈക്കിങ്ങിനിടെ വീണ് വിനോദസഞ്ചാരിക്ക് പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റ് ബൗഷർ വിലായത്തിലെ പർവത പ്രദേശങ്ങളിലൊന്നിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടം നടന്നയുടൻ സ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസ് ഏവിയേഷൻ യൂനിറ്റ് വിനോദസഞ്ചാരിയെ ഖൗല ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ വഴി കൊണ്ടുപോയി. പർവതാരോഹകന് വേണ്ട വൈദ്യസഹായം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.