മസ്കത്ത്: ടൂർ ഓഫ് ഒമാന് മുന്നോടിയായി നടക്കുന്ന മസ്കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ് മത്സരത്തിന്റെ ഭാഗമായി മസ്കത്തിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച ഭാഗിക ഗതാഗത നിരോധനം ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മസ്‌കത്ത് ക്ലാസിക് മത്സരം രാവിലെ 11.50 ന് അൽ മൗജ് മസ്‌കത്തിൽ നിന്ന് ആരംഭിക്കും. മസ്‌കത്തിലെ നിരവധി പ്രധാന റോഡുകളിലൂടെ കടന്ന് അൽ ബുസ്താൻ റൗണ്ട്എബൗട്ടിൽ ആണ് സൈക്ലിങ് അവസാനിക്കുക. പങ്കെടുക്കുന്നവരുടെയും കാണികളുടെയും സുരക്ഷ ഉറപ്പാക്കാൻ റേസ് റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശത്തും പാർക്കിങ്ങും നിരോധിക്കും.
-അൽ മൗജ് മസ്കത്തിൽനിന്ന് ആരംഭിച്ച് സീബ് കോർണിഷ് റോഡിലേക്ക് നീങ്ങി മബേല പാലത്തിലേക്ക് തുടരും.
-സൗത്ത് മബേല ട്രാഫിക് ലൈറ്റുകളിൽ (അൽ ഖബായീൽ സെന്ററിന് സമീപം), റേസ് ഇടത്തോട്ടും പിന്നീട് വലത്തോട്ടും അൽ നുഷ റൗണ്ട് എബൗട്ടിൽ നിന്ന് മസ്കത്ത് എക്സ്പ്രസ് വേയിലേക്ക് തിരിയും.
-പിന്നീട് റുസൈൽ-നിസ്‍വ റോഡിലേക്ക് ഇടത്തോട്ട് തിരിഞ്ഞ് ഫലജ് അൽ ഷാം, അൻസാബ്, ഘാല വില്ലേ വഴി റുസൈൽ-ബൗഷർ റോഡിൽ തുടരുകയും അൽ ജബൽ റോഡ് വഴി അമീറാത്തിൽ എത്തുകയും ചെയ്യും.
- അമീറാത്തിൽ നിന്ന്, മത്സരാർഥികൾ അൽ മഹജ് ജങ്ഷനിലേക്ക് നീങ്ങും, ഇടത്തേക്ക് വാദി അദായിയിലേക്കും പിന്നീട് വലത്തേക്ക് അൽ ഹംരിയയിലേക്കും തിരിയും.
-പിന്നീട് ഇത്തി ഹിൽസ് വഴി ഖന്താബിലേക്ക് ഇടത്തേക്ക് തിരിയുകയും അൽ ബുസ്താൻ റൗണ്ട് എബൗട്ടിലൂടെ കടന്ന് അൽ ഹംരിയയിലൂടെ തുടരുകയും ചെയ്യും.
- ഇത്തിയിൽനിന്ന് മറ്റൊരു വളവ് തിരിഞ്ഞ് ഇടത്തേക്ക് ഖാന്താബലെത്തും. പിന്നീട് അൽ ബുസ്താൻ റൗണ്ട് എബൗട്ടിൽ നിന്ന് സിദാബിലേക്ക് ഇടത്തേക്ക് തിരിച്ച് ഒമാൻ കൗൺസിലിന് മുന്നിൽ മത്സരം അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.