തൃശൂർ ടാക്കീസ് സലാല ഹംദാൻ പ്ലാസയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്


സലാലയിൽ തൃശൂർ ടാക്കീസ് ഓണാഘോഷം

സലാല: സലാലയിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂർ ടാക്കീസ് ഹംദാൻ പ്ലാസയിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് നൂർ നവാസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ ഉദ്ഘാടനം ചെയ്തു. ഡോ. രാകേഷ് കുമാർ ജാ, ഡോ. അബൂബക്കർ സിദ്ദീഖ്, ഷജിൽ കോട്ടായി എന്നിവർ സംബന്ധിച്ചു. വടംവലി, വിവിധ കലാകായിക മത്സരങ്ങൾ, ഓണ സദ്യ എന്നിവ നടന്നു.

തൃശൂർ ജില്ലക്കാരായ കുടുംബങ്ങൾ ഉൾപ്പടെ എണ്ണൂറോളം പേർ പരിപാടികളിൽ സംബന്ധിച്ചു. നാട്ടുകാർക്കിടയിൽ കുടുംബ സൗഹ്യദ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി ഒരുക്കിയതെന്ന് ഭാരവാഹികൾ പറഞ്ഞു. സെക്രട്ടറി സുജിത് പി.എസ് സ്വാഗതവും രക്ഷാധികാരി സുനിൽ രാജ് നന്ദിയും പറഞ്ഞു. ട്രഷറർ മനാഫ്, അഡ്മിൻമാരായ അൻസാർ മുഹമ്മദ്, ഷാബു, ലിയോ, നബീർ, ശിവദാസ്, രേഖ, മുനീർ, ധർമ്മൻ , ഗണേഷൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Salalah Onam Event Thrissur Expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.