ഒ​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം


കൊടുങ്ങല്ലൂരോണവുമായി ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ

മസ്കത്ത്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു. റൂസൈലിലെ അൽ മക്കരിം ഹാളിൽ നടന്ന ആഘോഷപരിപാടിയിൽ സെക്രട്ടറി അൻസാർ കുഞ്ഞുമൊയ്‌തീൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് റിയാസ് അബ്ദുൽ മജീദ് സംസാരിച്ചു.

വിഭവ സമൃദ്ധമായ സദ്യയോടൊപ്പം കൂട്ടായ്മയിലെ കുട്ടികളും മുതിർന്നവരുമായ കലാകാരന്മാരും കലാകാരികളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൊടുങ്ങല്ലൂരിന്റെ പ്രിയ എഴുത്തുകാരനും സംവിധായകനുമായ പി.എസ് റഫീഖ് രചിച്ച് ഷമീർ യൂസഫ് ചിട്ടപ്പെടുത്തി, റഫീഖ്, റാഫി ചിത്ര സംയോജനം നിർവഹിച്ച് ജാസിം ജമാൽ ആലപിച്ച തീം സോങ്ങ് വേദിയിൽ റിലീസ് ചെയ്തു. സുനിൽ കാട്ടകം നന്ദി പറഞ്ഞു.

Tags:    
News Summary - Oman Kodungallur Koottayma Releases Theme Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.