Posted On
date_range Updated On
date_range തൊഴിൽ നിയമങ്ങൾ ലംഘിച്ചു; ബുറൈമിയിൽ 12 പ്രവാസികൾ അറസ്റ്റിൽ
ബുറൈമി: ഒമാനിൽ താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 12 ഏഷ്യൻ, ആഫ്രിക്കൻ സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി പ്രവിശ്യയിലാണ് സംഭവം.
വിദേശികളുടെ താമസ നിയമവും തൊഴിൽ നിയമവും ലംഘിച്ചതിനാണ് ഇവർ പിടിയിലായതെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു. ബുറൈമി പൊലീസ് കമാൻഡും സ്പെഷ്യൽ പോലീസ് ടാസ്ക് യൂനിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.