Posted On
date_range Updated On
date_range ഇന്റര്‍പോള്‍ അന്വേഷിക്കുന്ന മൂന്ന് പ്രതികൾ ഒമാനിൽ പിടിയിൽ
മസ്കത്ത്: അന്താരാഷ്ട്ര കുറ്റാന്വേഷണ സംഘടനയായ ഇന്റര്‍പോള്‍ തേടുന്ന മൂന്ന് പ്രതികളെ ഒമാനിൽനിന്ന് പിടികൂടി. വേറൊരു ജി.സി.സി രാജ്യത്തുനിന്ന് സാമ്പത്തിക കുറ്റകൃത്യത്തിന് പ്രതിചേര്‍ക്കപ്പെട്ട ഏഷ്യന്‍ രാജ്യക്കാരായ മൂന്നുപേരെയാണ് റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. ഒരു കമ്പനിയില്‍നിന്നും വലിയ തുക അപഹരിച്ച സംഘം രാജ്യം വിടുകയായിരുന്നു. ആര്.ഒ.പി ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രിമിനല്‍ എന്‍ക്വയറീസ് ആൻഡ് ഇന്‍വെസ്റ്റിഗേഷനും ഇന്റര്‍നാഷനല്‍ ക്രിമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനും (ഇന്റര്‍പോള്‍) സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.