പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range നിസ്വയിൽ മയക്കുമരുന്ന് വേട്ട; മൂന്നു പേർ പിടിയിൽ
മസ്കത്ത്: നിസ്വയിൽ വൻതോതിലുള്ള മയക്കുമരുന്ന് റോയൽ ഒമാൻ പൊലീസ് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പൗരന്മാരെ ദാഖിലിയ ഗവർണറേറ്റ് പൊലീസിന് കീഴിലുള്ള ആന്റി-നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വകുപ്പ് അറസ്റ്റ് ചെയ്തു.
11 കിലോയിലധികം വരുന്ന ക്രിസ്റ്റൽ മെത്ത്, ഇതിനുപുറമെ ഹഷീഷ്, മോർഫിൻ എന്നിവയാണ് ഇവരിൽനിന്ന് പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പ്രതികളുടെ നിസ്വയിലെ വസതിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നിയമ നടപടി പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.