നിരത്തിൽ മക്കളുണ്ട്; സൂക്ഷിച്ച് വാഹനമോടിക്കാം..

മസ്കത്ത്: രാജ്യത്ത് പുതിയ അധ്യയന വർഷം തുടങ്ങിയ സാഹചര്യത്തിൽ സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുന്നവർ സൂക്ഷ്മത പാലിക്കണമെന്ന് റോഡ് സുരക്ഷ വിദഗ്ധർ. സ്കൂൾ തുറന്നദിവസം തന്നെ വിദ്യാർഥിനി വാഹനമിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് ഇത്തരം നിർദേശവുമായി അധികൃതർ എത്തിയിരിക്കുന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി ഹൂർ ബിൻത് ഹതേം അൽ സിദിയയാണ് (16) മരിച്ചത്. സീബ് വിലായത്തിലെ മബേല ഏരിയയിലെ അൽ നൂർ സ്ട്രീറ്റിലാണ് ദാരുണ സംഭവം. മബേലയിലെ വീടിനുമുന്നിൽ സ്കൂൾ ബസിറങ്ങി നടക്കുന്നതിനിടെ വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂൾ തുറന്ന ദിവസംതന്നെയുണ്ടായ അപകടം ഏറെ ഗൗരവത്തോടെയാണ് അധികൃതർ നോക്കിക്കാണുന്നത്. വിദ്യാർഥികളുടെ സുരക്ഷക്കായി റോയൽ ഒമാൻ പൊലീസ് അധ്യയന വർഷത്തിന്റെ ആദ്യ ദിവസംതന്നെ കൂടുതൽ ജാഗ്രതയുമായി രംഗത്തുണ്ടായിരുന്നുവെന്ന് റോയൽ ഒമാൻ പൊലീസിലെ മേജർ മുദാർ അൽ മസ്റൂയി പറഞ്ഞു.

എല്ലാ റോഡുകളിലും പാലങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ചില സ്‌കൂളുകൾക്കുമുന്നിലും സുഗമമായ യാത്ര ഉറപ്പാക്കാൻ പൊലീസിനെ വിന്യസിച്ചു. ഇത് സ്‌കൂളിന്റെ ആദ്യദിവസം മാത്രമല്ല, അധ്യയന വർഷം മുഴുവനും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തുടർച്ചയായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. റോയൽ ഒമാൻ പൊലീസ് മസ്‌കത്ത് ഗവർണറേറ്റിൽ മാത്രം ഏകദേശം 5,000 മുതൽ 7,000വരെ വിദ്യാർഥികളുടെയും സ്ത്രീകളുടെയും സുരക്ഷക്ക് മേൽനോട്ടം വഹിക്കുന്നുണ്ട്. തിരക്കേറിയ പ്രദേശങ്ങളിൽ പൊലീസ് കാറുകൾ വിന്യസിച്ചാണ് ഇത് ചെയ്യുന്നത്.

ഈ ശ്രമങ്ങൾ സുൽത്താനേറ്റിലെ എല്ലാ ഗവർണറേറ്റുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് ഗവർണറേറ്റുകളിലായി 11 ട്രാഫിക് ഇൻസ്റ്റിറ്റ്യൂട്ടുകളുണ്ട്. ഇതിലൂടെ സ്കൂൾ ബസ് ഡ്രൈവർമാർക്കുള്ള പരിശീലനം, വിദ്യാർഥികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും പാലിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ നൽകിവരുന്നുണ്ട്. എല്ലാ വിദ്യാർഥികളും ഇറങ്ങിക്കഴിഞ്ഞ്, ബസുകൾ കാലിയാണെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപെടുന്ന കേസുകൾ വർധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2020നെ അപേക്ഷിച്ച് കഴിഞ്ഞവർഷം വാഹനമിടിച്ചുള്ള കേസുകളിൽ 12.9 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2020ൽ വാഹനമിടിച്ച് 297 കേസുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തത്.

93 ജീവൻ പൊലിയുകയും ചെയ്തു. ഇവരിൽ 79 പേർ പുരുഷന്മാരും 14 പേർ സ്ത്രീകളുമാണ്. വാഹനമിടിച്ചുള്ള അപകടങ്ങൾക്ക് നിരവധി കാരണങ്ങളുണ്ടെങ്കിലും പലപ്പോഴും ഡ്രൈവർമാരുടെ അശ്രദ്ധയാണ് ദുരന്തത്തിലേക്ക് നയിക്കുന്നത്.

പ്രധാന പാതകളിലടക്കം റോഡ് മുറിച്ചുകടക്കുമ്പോൾ പൗരന്മാരും താമസക്കാരും ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. 


സ്കൂൾ ഗതാഗതം മെച്ചപ്പെടുത്താൻ 3.9 ദശലക്ഷം റിയാൽ അനുവദിച്ചു

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സ്കൂ​ൾ ഗ​താ​ഗ​തം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്​ 650 അ​ധി​ക ബ​സു​ക​ൾ ന​ൽ​കാ​ൻ 3.9 ദ​ശ​ല​ക്ഷം റി​യാ​ൽ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സ്കൂ​ൾ ബ​സി​ന്‍റെ നി​ശ്ചി​ത ശേ​ഷി​യി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​സ്താ​വ​ന. അ​തേ​സ​മ​യം, വി​പ​ണി​യി​ൽ ബ​സു​ക​ളു​ടെ കു​റ​വ് വെ​ല്ലു​വി​ളി​യാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags:    
News Summary - There are children on the line; Drive carefully..

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.