പിടിച്ചെടുത്ത മോഷണമുതൽ
മസ്കത്ത്: വിവിധ സ്ഥലങ്ങളിൽ മോഷണം നടത്തിയ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബുറൈമി ഗവർണറേറ്റിൽനിന്ന് നിരവധി വാഹനങ്ങളിലും വീടുകളിലും മോഷണം നടത്തിയ വിദേശിയായ ഒരാളാണ് പിടിയിലായത്. ബുറൈമി ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിലുള്ള എൻക്വയറീസ്-ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തു. ഇയാൾക്കെതിരെ നിയമനടപടികൾ പൂർത്തീകരിച്ചു വരുകയാണെന്ന് അധികൃതർ അറിയിച്ചു. മറ്റൊരു മോഷണത്തിൽ വേറെ ഒരാളെയും റോയൽ ഒമാൻ പൊലീസ് ചെയ്തിട്ടുണ്ട്. ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റീസ് സെക്യൂരിറ്റി പൊലീസ് കമാൻഡന്‍റാണ് ഇയാളെ പിടികൂടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.