മലമുകളിൽനിന്ന് വീണയാളെ ഹെലികോപ്ടറിലേക്ക് കയറ്റുന്നു
Posted On
date_range Updated On
date_range മലമുകളിൽനിന്നു വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു
മസ്കത്ത്: മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. വടക്കൻ ശർഖിയ ഗവർണറേറ്റിലെ വാദി ബനീ ഖാലിദ് വിലായത്തിലാണ് സംഭവം. ഹെലികോപ്ടർ ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷപ്പെടുത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റിയതായി സിവിൽ ഡിഫൻസ് അറിയിച്ചു. മലകയറ്റത്തിനിടെ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ശാരീരികക്ഷമതയുള്ളവർ മാത്രമേ മലകയറ്റത്തിന് പോകാൻ പാടുള്ളൂ. ഗുരുതര രോഗങ്ങൾ ഉള്ളവർ മലകയറാൻ പോകരുതെന്നും സിവിൽ ഡിഫൻസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.