മസ്കത്ത്: അൽ ബുറൈമി ഗവർണറേറ്റിലെ അൽ സുസൈന സ്റ്റേഷനിൽ കഴിഞ്ഞ ദിവസം ചൂട് 50.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ വർഷം ആദ്യമായാണ് രാജ്യത്ത് ഒരിടത്ത് ചൂട് 50 ഡിഗ്രിയിലേറെ രേഖപ്പെടുത്തുന്നത്. ദോഫാറിലെ ദൽകൂത്ത് സ്റ്റേഷനിലാണ് ഏറ്റവും കുറഞ്ഞ ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 22.6 ഡിഗ്രിയാണ് ഉഷ്ണം. വരുംദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വീണ്ടും ചൂട് വർധിക്കാനാണ് സാധ്യത.
പകൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കുകയും സുരക്ഷസജ്ജീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. ഉച്ചസമയത്തെ പുറംജോലികൾക്ക് സർക്കാർ ഈ മാസം ഒന്നുമുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.ഉച്ച 12.30 മുതൽ 3.30 വരെ തൊഴിലാളികൾക്ക് നിർബന്ധമായും വിശ്രമമനുവദിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.