Posted On
date_range Updated On
date_range കോടമഞ്ഞിലും മഴയിലും ജാഗ്രത വേണം; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ആർ.ഒ.പി
മസ്‌കത്ത്: ഒമാനിൽ പ്രതികൂല കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ, വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലിസ് മുന്നറിയിപ്പ് നൽകി. നാഷനൽ റിസ്ക് രജിസ്റ്ററുമായി സഹകരിച്ചാണ് ആർ.ഒ.പി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
കനത്ത മഴയോ മൂടൽമഞ്ഞോ ഉള്ള സഹചര്യങ്ങളിൽ റോഡപകടങ്ങൾക്കുള്ള സാധ്യതയേറെയാണ്. റോഡുകളിൽ കാഴ്ചപരിധി കുറയുന്ന സാഹചര്യങ്ങളിൽ വാഹനങ്ങളുടെ വേഗത കുറക്കണമെന്നും, ഡ്രൈവിങ്ങിൽ പൂർണ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആർ.ഒ.പി പുറപ്പെടുവിച്ച പൊതുജന സുരക്ഷാ മാർഗനിർദ്ദേശത്തിൽ പറയുന്നു. മുന്നിൽ പോകുന്ന വാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കണം.
പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാൻ സ്റ്റിയറിങ്ങിൽ നിയന്ത്രണത്തോടെ ശ്രദ്ധയോടെ വാഹനമോടിക്കാനും യാത്രക്കാരോട് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.