Posted On
date_range Updated On
date_range പ്രവാസി നാട്ടില്‍ നിര്യാതനായി
മത്ര: ചികിത്സാവശ്യാർഥം മടങ്ങിയ പ്രവാസി നാട്ടിൽ നിര്യാതനായി. തിരുവനന്തപുരം കോളിച്ചിറ അഴൂര്‍ ചിറയന്‍കീഴ് സ്വദേശി അനി അര്‍ജുനന്‍(57) ആണ് മരിച്ചത്. ഭാര്യ: സുനിത മക്കള്‍: അഖിലേഷ്, അഖില.
മത്ര ബലദിയ പാര്‍ക്കിലെ മൊത്ത വിതരണ സ്ഥാപനമായ ഡ്രീം ലാന്‍റില്‍ ജോലി ചെയ്യുകയായിരുന്ന അനില്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സക്കായി നാട്ടില്‍ പോയതായിരുന്നു. മത്ര ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ ജി.ടി.ഒക്ക് സമീപം സ്ഥിരം സാന്നിധ്യമായ ഇദ്ദേഹം സുഹൃത്തുക്കളുടെ പ്രിയപ്പെട്ട അനിലേട്ടനാണ്.
മത്ര സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കാറുള്ള ഒമാന്‍ ദേശീയ ദിനാഘോഷം, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍, ഓണം-പെരുന്നാള്‍ പോലുള്ള എല്ലാ വിശേഷാവസരങ്ങളിലെ പരിപാടികളിലും മധുരം വിളമ്പാനും വിതരണം ചെയ്യാനുമൊക്കെ മുന്‍പന്തിയില്‍ ഉണ്ടാകാറുള്ള ആളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.