ജിതിൻ
Posted On
date_range Updated On
date_range മുസന്ദത്ത് മുങ്ങിമരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
മസ്കത്ത്: ഒമാനിലെ മുസന്ദത്ത് മുങ്ങിമരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കടപ്പാക്കട ഉളിയക്കോവിൽ കോതേത്ത് കുളങ്ങര കിഴക്കതിൽ ജിതിനാണ് ഡിസംബർ രണ്ടിനുണ്ടായ അപകടത്തിൽ മുങ്ങിമരിച്ചത്.
നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ദുബൈയിൽ ഇലക്ട്രോണിക്സ് സ്ഥാപനത്തിലെ ജീവനക്കാരനായ ജിതിൻ സുഹൃത്തുക്കളോടൊപ്പമാണ് മുസന്ദത്ത് എത്തുന്നത്.
കടലില്‍ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. നാലുമാസം മുമ്പാണ് ജിതിൻ ദുബൈയിൽ ജോലിക്കെത്തിയത്. ഭാര്യ: രേഷ്മ. മകള്‍: ഋതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.