മസ്കത്ത്: സീബിൽ നിർമാണം പൂർത്തിയായ സുൽത്താൻ ഖാബൂസ് കോംപ്രഹൻസീവ് കാൻസർ കെയർ ആൻഡ് റിസർച് സെൻറർ അടുത്ത മാസം പകുതിയോടെ പ്രവർത്തനമാരംഭിക്കും. ജൂലൈ പകുതിയോടെ പരീക്ഷണാടിസ്ഥാനത്തിലാണ് കേന്ദ്രം രോഗികളെ സ്വീകരിക്കുകയെന്ന് ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
54,000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് മൂന്ന് ഹോസ്പിറ്റലൈസേഷൻ സ്യൂട്ടുകളാണ് ഉള്ളത്. റേഡിയോളജി, ഇൻറർവെൻഷനൽ റേഡിയോളജി, റേഡിയോതെറപ്പി, ജെനറ്റിക്സ്, സ്പെഷലൈസ്ഡ് സർജറി, ലാപ്രോസ്കോപിക് സർജറി, ഓങ്കോളജി, മെഡിക്കൽ ആൻഡ് റിസർച് ലബോറട്ടറീസ് തുടങ്ങിയ വിഭാഗങ്ങളും ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.