വോർടെക്സ് ടെക്നോളജിയുമായി ജീപാസിന്റെ പുത്തൻ ഡിജിറ്റൽ എയർ ഫയർ ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്‍റെ വേദിയിൽ പുറത്തിറക്കിയപ്പോൾ

വോർടെക്സ് ടെക്നോളജിയുമായി ജീപാസിന്റെ പുത്തൻ ഡിജിറ്റൽ എയർ ഫ്രൈയർ

മസ്കത്ത്: പുത്തൻ സാങ്കേതികവിദ്യയായ വോർടെക്സ് ടെക്നോളജിയിൽ 11 ലിറ്റർ കപ്പാസിറ്റി വീതമുള്ള ഡ്യുവൽ ബാസ്കറ്റ് സൗകര്യവുമായി ജീപ്പാസിന്റെ പുത്തൻ മോഡലായ ജി.എ.ഫ് 37532 എയർ ഫ്രൈയർ വിപണിയിലെത്തി. എയർ ഫ്രൈയറിന്‍റെ ലോഞ്ചിങ് ഗൾഫ് മാധ്യമം സോക്കർ കാർണിവൽ ചടങ്ങിൽ രാജ് കലേഷ്, മുൻ ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക എന്നിവർ ചേർന്ന് നിർവിഹിച്ചു.

ജീപാസ് കൺട്രി മാനേജർ കെ.ടി.കെ. ഷജീർ പങ്കെടുത്തു. രണ്ട് ബാസ്കറ്റുകളിലും വ്യത്യസ്ത താപനില സെറ്റ് ചെയ്യാനുള്ള സൗകര്യം ഉണ്ട്. എൽ.ഇ.ഡി ഡിസ്പ്ലെ ആണ് ഒരുക്കിയിരിക്കുന്നത്. എട്ട് പ്രോഗ്രാമുകൾ പ്രീ സെറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. തിരക്ക് പിടിച്ച പുതിയ കാലത്ത് ആരോഗ്യകരമായ ഭക്ഷണ പതാർഥങ്ങൾ പാചകം ചെയ്യാൻ ആവശ്യമായ സമയം പലർക്കും ലഭിക്കാറില്ല. എന്നാൽ പ്രീ സെറ്റ് കുക്കിങ് മോഡ്, ഓട്ടോമാറ്റിക് കട്ട് ഓഫ് എന്നീ ഫീച്ചേഴ്സുകൾ ലഭ്യമായ ജീപസിന്റെ ഡിജിറ്റൽ എയർ ഫ്രൈയർ പാചക സമയത്ത് സമയം ലാഭിക്കാൻ സഹായിക്കും.

കൂൾ ടച് ഹാൻഡിൽ, സിങ്ക് ഫിനിഷ് ബോഡി, ഓവർഹീറ്റ് പ്രൊട്ടക്ഷൻ, 60 മിനിറ്റ് ടൈമർ തുടങ്ങി ഒട്ടനവധി ഫീച്ചേഴ്സുകളുമായി എത്തുന്ന ജീപ്പാസിന്റെ പുത്തൻ എയർ ഫ്രൈയർ രുചികരവും ആരോഗ്യപ്രദവുമായ ഭക്ഷണപ്രിയർക്ക് ഒരു മുതൽക്കൂട്ടാവുമെന്ന് അധികൃതർ അറിയിച്ചു. മക്കഹൈപ്പർ മാർക്കറ്റ്, നെസ്റ്റോ ഔട്ട്ലെറ്റുകൾ, സൈഹൂത്, കെ.എം ട്രേഡിങ് തുടങ്ങി ഒമാനിലെ മറ്റ് മുൻനിരയിലുള്ള ഹൈപ്പർ മാർക്കറ്റുകളിലും പുതിയ ഡിജിറ്റൽ എയർ ഫ്രൈയർ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Jeepass's new Digital Air Fire with Vortex Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.