Posted On
date_range Updated On
date_range ഹൃദയാഘാതം: തൃശൂർ സ്വദേശി ഒമാനിൽ നിര്യാതനായി
നിസ്‌വ: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ നിര്യാതനായി. കൂനമ്മുച്ചി അരിയന്നൂരിൽ താമസിക്കുന്ന മുസ്തഫയാണ് നിസ്വയിൽ മരിച്ചത്. മുമ്പ് ചൂണ്ടലിൽ ആയിരുന്നു. കുടുംബത്തോടൊപ്പം കഴിയുന്ന മുസ്തഫ വർഷങ്ങളായിയി നിസ്‌വ സൂഖിൽ റസ്റ്ററൻറ് നടത്തി വരികയായിരുന്നു.
ഭാര്യ: ഷാജിത. മക്കൾ: തസ്ലീം, തൻസീഹ്, നസറിൻ. മരുമകൻ: ഷബീർ. നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.