Posted On
date_range Updated On
date_range അൽ ബഷയർ ഒട്ടക ഓട്ട മത്സരം സമാപിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിലെ അൽ ബഷയർ റേസ്കോഴ്സിൽ നടന്ന അഞ്ചാമത് അൽ ബഷയർ ഒട്ടക റേസിങ് മത്സരം സമാപിച്ചു. സമാപന ചടങ്ങിൽ സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തെയാസിൻ ബിൻ ഹൈതം അൽ സഈദ് അധ്യക്ഷത വഹിച്ചു. സുൽത്താന്റെ പ്രത്യേക പ്രതിനിധിയും ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് കോഓപറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രിയുമായ സയ്യിദ് അസദ് ബിൻ താരിഖ് അൽ സഈദിന്റെ സാന്നിധ്യത്തിലായിരുന്നു സമാപാന ചടങ്ങുകൾ നടന്നത്. ആറ് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിലെ വിജയികൾക്ക് കാറുകൾ, സ്വർണ വാൾ, വെള്ളി വാൾ, കാഷ് പ്രൈസുകൾ എന്നിവ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.